ന്യൂസിലന്‍ഡ് ശിരോവസ്ത്രമണിഞ്ഞ് അവര്‍ക്കായി ഒത്തുകൂടി...
അവര്‍ ഒത്തുകൂടി, വെറുപ്പിന്റെ വെടിയുണ്ടകള്‍ ചോര ചിതറിച്ച അതേ മണ്ണില്‍. നമ്മള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ്, ശിരോവസ്ത്രമണിഞ്ഞ്.
ലോകത്തിനു മുമ്പിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി അവര്‍ ഒത്തുകൂടി. വെറുപ്പിന്റെ വെടിയുണ്ടകള്‍ ചോര ചിതറിച്ച അതേ മണ്ണില്‍. നമ്മള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ്, ശിരോവസ്ത്രമണിഞ്ഞ്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‍ലിം പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു ഭീകരന്‍ കൂട്ടക്കൊല നടത്തിയത്. 50 പേരാണ് ഇയാളുടെ തോക്കിനിരയായത്. പക്ഷേ, ഒരു പൈശാചിക ആശയംകൊണ്ട് ആ ഭീകരന്‍ കീറിമുറിച്ചത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തെ കൂടിയായിരുന്നു. എന്നാല്‍ രക്തസാക്ഷികളായ തങ്ങളുടെ സഹോദരങ്ങള്‍ക്കായാണ് ഇന്ന് ന്യൂസിലന്‍ഡ് ജനത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവില്‍ അണിചേര്‍ന്നത്.
ഭീതി വിട്ടുമാറാത്ത തങ്ങളുടെ സഹോദരിമാര്‍ക്കായി അവര്‍ ശിരോവസ്ത്രമണിഞ്ഞ് ഒത്തുകൂടുകയായിരുന്നു. കുട്ടികളും വനിതാ പൊലീസ് ഉദ്യോഗസ്ഥരും വരെ തങ്ങളുടെ സഹോദരങ്ങള്‍ക്കായി ശിരോവസ്ത്രമണിഞ്ഞ് എത്തിയിരുന്നു. ന്യൂസിലന്‍ഡ് ജനതയുടെ ഈ സ്നേഹത്തെ, കരുതലിനെ നെഞ്ചോട് ചേര്‍ക്കുകയാണ് സോഷ്യല്‍മീഡിയയും.