മുസ്‍ലിംകളുടെ കാര്യത്തില്‍ ചൈനയുടെ കാപട്യം നിറഞ്ഞ നിലപാട് ലോകം അംഗീകരിക്കില്ലെന്ന് അമേരിക്ക
പത്ത് ലക്ഷത്തിലേറെ മുസ്‍ലിംകളെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ജയിലറക്ക് സമാനമായ ക്യാമ്പില്‍ ചൈന പാര്‍പ്പിച്ചിട്ടുണ്ട്. തടവില്‍ കഴിയുന്ന മുഴുവന്‍ ഉയിഗൂര്‍ മുസ്ലിംകളെയും ചൈന മേചിപ്പിക്കണമെന്ന്..
മുസ്‍ലിംകളുടെ കാര്യത്തില്‍ ചൈന സ്വീകരിക്കുന്ന കാപട്യം നിറഞ്ഞ നിലപാട് ലോകം അംഗീകരിക്കില്ലെന്ന് അമേരിക്ക. സ്വന്തം രാജ്യത്ത് മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന ചൈന മറ്റു രാജ്യങ്ങളില്‍ ഭീകരവാദികളെ സഹായിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
പത്ത് ലക്ഷത്തിലേറെ മുസ്‍ലിംകളെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ജയിലറക്ക് സമാനമായ ക്യാമ്പില്‍ ചൈന പാര്‍പ്പിച്ചിട്ടുണ്ട്. തടവില്‍ കഴിയുന്ന മുഴുവന്‍ ഉയിഗൂര്‍ മുസ്ലിംകളെയും ചൈന മേചിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. തടവില്‍ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മൈക്ക് പോംപിയോയുടെ പ്രതികരണം.
ഒരു ഭാഗത്ത് ലക്ഷക്കണക്കിന് മുസ്ലിംകളെ ചൈന ചൂഷണം ചെയ്യുകയാണ്. മറുവശത്ത് തീവ്രവാദികളെ സഹായിക്കുന്നു. ജെയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യു.എന്‍ നീക്കത്തെ വീറ്റോ ചെയ്ത ചൈനയുടെ നടപടി ഇതിന് തെളിവാണ്. ലോകരാഷ്ട്രങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.