യു.എസിന്റെ ഹോംലാന്‍ഡ് സെക്രട്ടറി പദവി ഒഴിഞ്ഞു
ട്രംപിന്റെ വിവാദമായ കുടിയേറ്റ നയങ്ങള്‍ കിറ്‍സ്റ്റ്ജെന്‍ നിൽസണ്‍ പദവിയിലിരിക്കെ രൂപം നൽകിയതാണ്
Update: 2019-04-08 02:44 GMT
യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിറ്‍സ്റ്റ്ജെന്‍ നിൽസണ്‍ പദവി ഒഴിയുന്നു. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കിറ്‍സ്റ്റ്ജെന്‍ നിൽസണ്‍ പദവി ഒഴിയുന്നത് ആദ്യമായി റിപ്പോർട്ട് ചെയ്തത് CBS ന്യൂസാണ്. സ്വയം രാജി വെക്കുന്നതാണോ, നിർബന്ധപൂർണമായ തീരുമാനമാണോയെന്ന് വ്യക്തമല്ലെന്നായിരുന്നു CBS ന്യൂസ് റിപ്പോർട്ട് ചെയ്തത്.
യു.എസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷന്‍ കമ്മീഷനർ കെവിൻ മക്അലീന്‍ DHS സെക്രട്ടറിയായി പ്രവർത്തിക്കുമെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ വിവാദമായ കുടിയേറ്റ നയങ്ങളും കിറ്‍സ്റ്റ്ജെന്‍ നിൽസണ്‍ പദവിയിലിരിക്കെ രൂപം നൽകിയതാണ്. നാൽപത്തിയാറുകാരിയായ നിൽസണ്‍ 2017 ഡിസംബറിലാണ് പദവി ഏറ്റെടുത്തത്.