നേപ്പാളില്‍ വിമാനം ഹെലികോപ്ടറില്‍ ഇടിച്ച് മൂന്ന് മരണം 

വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു.

Update: 2019-04-15 03:38 GMT

വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പൈലറ്റും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നേപ്പാള്‍ ലുക്‌ലയിലെ ടെന്‍സിങ് ഹിലരി വിമാനതാവളത്തിലാണ് അപകടമുണ്ടായത്. നേപ്പാളിലെ ആഭ്യന്തര വിമാന സർവീസായ സമ്മിറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. അപകടകാരണം ഇതുവരെയും വ്യക്തമായില്ല.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന വിമാനം റൺവേയിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു.

ചെറിയ റണ്‍വെയുള്ള ലുക്‌ല വിമാനത്താവളം എവറസ്റ്റ് മലനിരകള്‍ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്ന വിമാനത്താവളങ്ങളിലൊന്നാണ് ടെന്‍സിങ് ഹിലരി വിമാനത്താവളം. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Tags:    

Similar News