ഇൽഹാൻ ഒമറിനെതിരെ സെപ്റ്റംബർ 11 ഭീകരാക്രമണവുമായി വീണ്ടും ട്രംപ്
യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വ്യാപ്തി കുറക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
യു എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വ്യാപ്തി കുറക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഇൽഹാന് പിന്തുണയുമായി നിരവധി രാഷ്ട്രീയ പ്രവർത്തകരും പ്രമുഖരുമാണ് രംഗത്ത് വന്നിരിക്കുന്നത്.
അമേരിക്കൻ ഇസ്ലാമിക് റിലേഷൻ കൗൺസിലിൽ ഇൽഹാൻ നടത്തിയ പ്രസംഗത്തിൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തെ കുറിച്ചുള്ള ഇൽഹാന്റെ പ്രസ്താവനെയെയാണ് ട്രംപ് വളച്ചൊടിച്ചിരിക്കുന്നത്. "ചിലയാളുകൾ എന്തോ ചെയ്തു, ആ പ്രവർത്തി മൂലം മൊത്തം മുസ്‌ലിംകളും അതിന്റെ ഫലം അനുഭവിക്കുകയാണ്" ഇൽഹാന്റെ ഈ പ്രസ്താവനയിൽ നിന്നും 'ചിലയാളുകൾ എന്തോ ചെയ്തു' എന്ന പരാമർശം മാത്രം എഡിറ്റ് ചെയ്ത് മറക്കില്ല ഞങ്ങൾ എന്ന കുറിപ്പോടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സഹിതം ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന്റെ വ്യാപ്തി കുറക്കാനാണ് ഇൽഹാൻ ശ്രമിച്ചതെന്ന് ട്രംപ് വിമർശിച്ചു.
തനിക്കെതിരെയുള്ള ട്രംപിന്റെ നീക്കം മൂലം നിരവധി വധ ഭീക്ഷണികള്‍ നേരിട്ടെന്നും ഇൽഹാൻ പറഞ്ഞു.
കോൺഗ്രസിലേക്ക് മത്സരിച്ച് വിജയിച്ചത് നിശ്ശബ്ദയായിരിക്കാനല്ല
എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും റിപ്പബ്ലിക്ക് പാർട്ടിയുടെയും ആക്രമണങ്ങളിൽ നിശ്ശബ്ദയാകില്ലെന്ന് ഇൽഹാൻ പറഞ്ഞു. കോൺഗ്രസിലേക്ക് മത്സരിച്ച് വിജയിച്ചത് നിശ്ശബ്ദയായിരിക്കാനല്ല. അമേരിക്കയോടുള്ള തന്റെ അചഞ്ചലമായ സ്നേഹം ആർക്കും തകർക്കാനാവില്ലെന്നും തുല്യതക്കായുള്ള പോരാട്ടം തുടരുമെന്നും ഇൽഹാൻ ട്വീറ്റ് ചെയ്തു.
Ilhan Omar is a leader with strength and courage. She won't back down to Trump's racism and hate, and neither will we. The disgusting and dangerous attacks against her must end.
— Bernie Sanders (@BernieSanders) April 13, 2019
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ബെർണി സാൻഡേഴ്സ്: ട്രംപിന്റെ ട്വീറ്റ് "വെറുപ്പുളവാക്കുന്നതും അപകടകരവുമാണ്”.
The President is inciting violence against a sitting Congresswoman—and an entire group of Americans based on their religion. It's disgusting. It's shameful. And any elected leader who refuses to condemn it shares responsibility for it.
— Elizabeth Warren (@ewarren) April 13, 2019
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്ന സെനറ്റർ എലിസബത്ത് വാറൻ, " ഒരു കോൺഗ്രസ് വനിതക്ക് നേരെ അവരുടെയും അവരുടെ സമുദായത്തിലുള്ള അമേരിക്കൻ ജനതയെയും അധിക്ഷേപിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്."
ലെ സ്റ്റാർ ട്രെക്ക് ടെലിവിഷൻ പരമ്പരയിലെ ഹികറു സുലു എന്ന നാടകത്തിൽ അഭിനയിച്ച പ്രശസ്ത നടനായ ജോർജ്ജ് ടാകീയയും അദ്ദേഹത്തിന്റെ പിന്തുണ പ്രകടിപ്പിച്ചു.
When I was a child, it was Japanese Americans who were villified as the enemy after Pearl Harbor. No one stood up for us, and 120,000 of us were sent to internment camps. I swore that I'd dedicate my life to ensure this never happens again in America. #IStandWithIlhanOmar
— George Takei (@GeorgeTakei) April 13, 2019
ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗമായ അലക്‌സാണ്ടറിയ ഓക്സായോ-കോർട്ടസ് ട്രംപിന്റെ ട്വീറ്റ് ഇൽഹാന്റെ ജീവന് ഭീഷണിയായിരിക്കുകയാണ്. ട്രംപിന്റെ അഖണ്ഡമായ ആരോപണത്തിനെതിരെ അമേരിക്കൻ കോൺഗ്രസിലെ അംഗങ്ങൾ പ്രതികരിക്കണമെന്ന് പറഞ്ഞു.
One of the ugly aftermaths of 9/11 that is too often ignored is the codified profiling of Muslim-Americans solely bc of their faith.
— Alexandria Ocasio-Cortez (@AOC) April 13, 2019
No-fly lists. Warantless mosque surveillance. All of it.
To fear+suspect all Muslims due to the actions of terrorists is bigotry. Plain & simple. https://t.co/gYgzAe6xGv
ഇവരെ കൂടാതെ അനേകം പ്രമുഖരും ഇല്ഹാന് പിന്തുണയറിയിക്കുകയുണ്ടായി. തന്നെ പിന്തുണച്ചർക്കെല്ലാം ഇൽഹാൻ തന്റെ ട്വീറ്റിലൂടെ നന്ദിയറിയിക്കുകയും ചെയ്തു.