ശ്രീലങ്കയില്‍ മുഖം മറക്കുന്നതിന് വിലക്ക്

ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തൗഹീദ് ജമാഅത്തിനും വിലക്ക്‌. 

Update: 2019-04-29 11:40 GMT

ശ്രീലങ്കയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ബുര്‍ക്കപോലുള്ള യാതൊരുവിധ മൂടുപടവും ധരിക്കാന്‍ പാടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റര്‍ ബോംബ് സ്‌ഫോടനത്തിന് ശേഷം മൂന്ന് പള്ളികളും, ആഢംബര ഹോട്ടലുകളിലുമായി നടന്ന അക്രമത്തില്‍ 250 ഓളം പേര്‍ മരിക്കുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക നിരോധിച്ചത്.

'രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ വിലക്ക്, തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ആരും തന്നെ മുഖം മറക്കരുത്' എന്ന് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നറിയിച്ചു.

Advertising
Advertising

ശ്രീലങ്കയില്‍ രണ്ടാം ന്യൂനപക്ഷസമുദായമായ മുസ്‌ലിംകള്‍ രാജ്യത്തിന്റെ പത്ത് ശതമാനമാണുളളത്. ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തൗഹീദ് ജമാഅത്തിനെയും സര്‍ക്കാര്‍ നിരോധിച്ചു

മൈത്രിപാല സിരിസേന

ജനങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള അസൗകര്യങ്ങളുമുണ്ടാക്കാതെ സമാധാനപരവും പരസ്പരബന്ധംപുലര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹത്തെ ഉറപ്പുവരുത്തുകയാണ് പ്രസിഡന്റിന്റെ ഈ തീരുമാനം ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News