ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ പ്രളയം; 17 മരണം

ഭൂരിഭാഗം പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്

Update: 2019-04-30 04:55 GMT

കനത്ത മഴയെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വന്‍ പ്രളയം. പ്രളയത്തെ തുടര്‍ന്ന് 17 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. സുമാത്ര ദ്വീപിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്. കൂടുതല്‍ മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിനോടകം 12000 പേരെ മാറ്റിപാര്‍പ്പിച്ചു.

Tags:    

Similar News