ഐ.എസ് തലവന്‍ ബാഗ്ദാദിയുടെ പുതിയ വീഡിയോ പുറത്ത്; ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ സിറിയയിലെ നഷ്ടത്തിനുളള പ്രതികാരം
18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്. ബാഗ്ദാദിയുടെ അനുയായികളെന്ന് തോന്നിക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോയില്‍
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി പ്രത്യേക്ഷപ്പെടുന്ന പുതിയ വീഡിയോ പുറത്ത്. ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ സിറിയയിലെ നഷ്ടത്തിനുളള പ്രതികാരമെന്നാണ് വീഡിയോയില്‍ പറയുന്നത്.അഞ്ച് വര്‍ഷത്തിന് ശേഷമാണ് ബാഗ്ദാദിയുടെ പേരില്‍ വീഡിയോ പുറത്ത് വരുന്നത്.
18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്. ബാഗ്ദാദിയുടെ അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോയില്‍. സിറിയയിലെ അവസാന ഐഎസ് കേന്ദ്രമായിരുന്ന ബാഗൂസിനെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ബാഗൂസ് യുദ്ധം കഴിഞ്ഞു .അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ സിറയയിലെ നഷ്ടത്തിനളള പ്രതികാരമെന്നും വീഡിയോയില്‍ പറയുന്നു.
ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാണ്. വീഡിയോയില്‍ ഉള്ളത് ബാഗ്ദാദിയാണോ എന്നതും സ്ഥിരീകരിച്ചിട്ടില്ല. എന്നാണ് റോക്കോർഡ് ചെയ്തത് എന്നതിലും വ്യക്തതയില്ല. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.രണ്ട് വര്‍ഷം മുന്‍പ് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.