നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും സിംഗപ്പൂരും 

ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്ക് എല്ലാവിധ സഹകരണം അറിയിച്ച സിംഗപ്പൂരിന് ഷി ജിന്‍ പിങ് നന്ദി അറിച്ചു. 

Update: 2019-04-30 04:58 GMT

നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും സിംഗപ്പൂരും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൈന്‍ ലൂങും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

ബീജിങില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിരവധി മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായത്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്ക് എല്ലാവിധ സഹകരണം അറിയിച്ച സിംഗപ്പൂരിന് ഷി ജിന്‍ പിങ് നന്ദി അറിച്ചു. സിംഗപ്പൂരിന്റെ നല്ല സുഹൃത്താണ് ചൈനയെന്നും എല്ലാ മേഖലയിലും സഹകരണം ശക്തമാക്കാന് ആഗ്രഹിക്കുന്നെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൈന്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലും വാണിജ്യ മേഖലയിലും കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി കരാറുകളില്‍ ഒപ്പുവെയ്ക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ധാരണയായി.

Tags:    

Similar News