മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ
പ്രത്യേക സമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം
Update: 2019-05-01 14:22 GMT
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് മസൂദ് അസ്ഹറിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. രക്ഷാസമിതി സ്ഥിരാംഗമായ ചെെന എതിർപ്പ് പിൻവലിച്ചതോടെയാണ് നീക്കം അന്തിമ വിജയം കണ്ടത്.
പ്രത്യേക സമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ നേരത്തെ ചൈന എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നീക്കം നലു തവണയാണ് ചെെന എതിർത്തത്. ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യക്ക് പുറമെ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ചെെനക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.