മ്യാന്‍മറില്‍ ഗ്രാമീണരെ സൈന്യം വെടിവെച്ച് കൊന്നു
മ്യാന്‍മറില്‍ സൈന്യം നിരായുധരായ ആറ് ഗ്രാമീണരെ വെടിവെച്ച് കൊന്നു. സൈനികരുടെ ആയുധം കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.
മ്യാന്‍മറില്‍ സൈന്യം നിരായുധരായ ആറ് ഗ്രാമീണരെ വെടിവെച്ച് കൊന്നു. സൈനികരുടെ ആയുധം കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വെടിവെപ്പ്.
മ്യാന്‍മാറിലെ രാഖിന്‍ സംസ്ഥാനത്തെ ഒരു ഗ്രാമീണ സ്കൂളിലാണ് വെടിവെപ്പ് നടന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അരകന്‍ ആര്‍മിയുമായി ബന്ധം പുലര്‍ത്തുന്നതവരെയാണ് കൊലപ്പെടുത്തിയതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മ്യാന്‍മാറില്‍ സൈന്യവും റിബല്‍ ഗ്രൂപ്പുകളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ മുപ്പതിനായിരത്തിലധികം സിവിലിയന്‍മാര്‍ക്കാണ് നാടുവിട്ട് പോകേണ്ടി വന്നത്.
സര്‍ക്കാരിന്‍റെ പിന്തുണയോടെ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ മ്യാന്‍മറിലെ റോഹിംഗ്യന്‍ വംശജരായ നൂറ് കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നുമുണ്ട്. ഇതിനിടയിലാണ് മ്യാന്‍മറിലെ സൈനിക ക്രൂരതയുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.