ഇസ്രയേലിന്റെ വ്യോമാക്രമണ ഭീതിയിൽ ഗസ; മൂന്ന് ദിവസത്തിനിടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 24 ഫലസ്തീനികൾ

Update: 2019-05-06 02:38 GMT

ഗസ്സ മുനപ് കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു. മൂന്ന് ദിവസത്തിനിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 ഫലസ്തീനികൾ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ നാല് ഇസ്രയേലികളും കൊല്ലപ്പെട്ടു. അതിനിടെ ഗസ്സക്ക് നേരെ ആക്രമണം ശക്തമാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു.

ഒരിടവേളയ്ക്ക് ശേഷം ശക്തമായ റോക്കറ്റ് ആക്രമണമാണ് ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തുന്നത്. സൈനിക വിമാനങ്ങളും യുദ്ധ ടാങ്കുകളും ഉപയോഗിച്ചാണ് ആക്രണമണം. കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണിയും ഒരു കുട്ടിയും ഉള്‍പ്പെടും. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ 150 തവണയാണ് ഗസ്സ മുനപില്‍ ആക്രമണം നടത്തിയത്. 200 ലേറെ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം ശക്തമാക്കാനുള്ള നെതന്യാഹുവിന്റെ ആഹ്വാനം.

ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹമാസ് റോക്കറ്റാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 450 റോക്കറ്റുകള്‍ ഗസ്സ അതിര്‍ത്തിയിലെ ഇസ്രായേല്‍ പ്രദേശത്ത് പതിച്ചതായും ഇവയില്‍ 250 റോക്കറ്റുകലെ പ്രതിരോധ സംവിധാനം തകര്‍ത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ മൂന്ന് ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

Similar News