യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇറാഖില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി
പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തിനെ അയച്ചിന് പിന്നാലെയാണ് ഇറാഖിലേക്കുള്ള മൈക്ക് പോംപിയോയുടെ സന്ദര്‍ശനം
ഇറാഖില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദിയുമായി കൂടിക്കാഴ്ച നടത്തിയ പോംപിയോ മേഖലയില്‍ ഇറാന്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന ആശങ്കയും പങ്കുവെച്ചു. പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചതിന് പിന്നാലെയാണ് ഇറാഖിലേക്കുള്ള മൈക്ക് പോംപിയോയുടെ സന്ദര്‍ശനം.
ബാഗ്ദാദിലെത്തിയ പോംപിയോയെ ഇറാഖ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ കുറിച്ച് പോംപിയോ ആദില്‍ അബ്ദുല്‍ മെഹ്ദിയുമായി ചര്‍ച്ച നടത്തി. പിന്നീട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. മെഡിറ്ററേനിയന്‍ മേഖലയില്‍ ഇറാന്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് പോംപിയോ പറഞ്ഞു.
ഇറാന്റെ താല്‍പര്യങ്ങളെ പ്രതിരോധിക്കണം അതിന് ഇറാഖിന് അമേരിക്കയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പോംപിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ദൃഢമാക്കുന്നതിനെ കുറിച്ചും പോംപിയോയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി.