ആണവകരാറില്‍ നിന്ന് പിന്‍മാറുന്നതിന് ഇറാന്‍ നല്‍കിയ അന്ത്യശാസനം യൂറോപ്യന്‍ യൂണിയന്‍ തള്ളി

ഇറാന്‍ നടപടി അസ്വീകാര്യമെന്ന് ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി

Update: 2019-05-10 03:04 GMT

ആണവകരാറില്‍ നിന്ന് പിന്‍മാറുന്നതിന് ഇറാന്‍ നല്‍കിയ അന്ത്യശാസനം യൂറോപ്യന്‍ യൂണിയന്‍ തള്ളി. രണ്ടു മാസത്തിനകം യു.എസ് ഉപരോധത്തിൽ നിന്നു മറ്റു വൻശക്തികൾ സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്നാണ് ഇറാന്റെ അന്ത്യശാസനം.

ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലയെ അമേരിക്കന്‍ ഉപരോധത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വന്‍ശക്തികള്‍ക്കായില്ലെങ്കില്‍ യുറേനിയമ സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നായിരുന്നു ഇറാന്റെ ഭീഷണി.

ഇറാന്‍ നടപടി അസ്വീകാര്യമെന്ന് ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മനി എന്നീ രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. 2015ൽ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതില്‍ യൂറോപ്യന്‍ യൂണിയന്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ അന്ത്യശാസനം പുറപ്പെടുവിച്ച ഇറാനെതിരെ കൂടുതല്‍ കൂടുതൽ ഉപരോധ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്. ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യു.എസ് അടക്കം വൻശക്തികൾ 2015ൽ ഇറാനുമായി ആണവകരാറില്‍ ഒപ്പുവച്ചത്.

എന്നാൽ, കഴിഞ്ഞ വർഷം അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്നു പിൻമാറുകയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Tags:    

Similar News