ജപ്പാനും ദക്ഷിണ കൊറിയയുമായി വികസനകാര്യത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ചൈന
ചൈനയുമായി കൈ കോര്‍ക്കാനൊരുങ്ങി കൊറിയയും ജപ്പാനും
ജപ്പാനും ദക്ഷിണ കൊറിയയുമായി ചൈന വികസനകാര്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഷെങ് ഷുയാങ്. ത്രിതല സഹകരണത്തിനുള്ള അന്താരാഷ്ട്ര ഫോറം നടത്തുന്നത് സംബന്ധിച്ച് ബീജിങില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ചൈനയും, ജപ്പാനും, ദക്ഷിണ കൊറിയയുമായി ത്രിതല സഹകരണത്തില്‍ ഒപ്പുവച്ചതിന്റെ ഇരുപതാം വാര്‍ഷികമാണ്. മൂന്ന് രാജ്യങ്ങളും ത്രിതല സഹകരണ കരാറില്‍ ഒപ്പിട്ടതിന് ശേഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. നേതാക്കളുടെയും രാജ്യത്തെ പ്രധിനിധികളുടെയും യോഗങ്ങളും വിളിച്ചുചേര്‍ത്തു.
ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയിലും ജപ്പാനും ദക്ഷിണ കൊറിയയും ചൈനയോട് സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. വികസനകാര്യത്തില്‍ മാത്രമല്ല മൂന്ന് രാജ്യങ്ങളും തമ്മില്‍ സമാധാന ബന്ധം വളര്‍ത്തുന്നതിലും ത്രിതല സഹകരണം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.