രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ലാതെ വെനസ്വേല; അമേരിക്കയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വയ്ദോ
മദുറോയെ പുറത്താന്‍ എല്ലാ വഴികളും തേടും.കാരക്കസില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിപക്ഷ റാലി
അമേരിക്കയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വൊയ്ദോ. പ്രസിഡന്റ് നിക്കോളസ് മദുറോയെ പുറത്താക്കാനുള്ള എല്ലാ വഴികളും തേടുമെന്നും ഗ്വൊയ്ദോ പറഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വൊയ്ദോയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കാരക്കാസിലെ ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മദുറോയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഗൊയ്ദോ ഉയര്‍ത്തിയത്. രാജ്യം മദുറോയുടെ ഭരണത്തില്‍ പൊറുതുമുട്ടിയെന്നും പ്രസിഡന്റിനെ പുറത്താക്കാന്‍ എല്ലാ വഴികളും തേടുമെന്നും ഗൊയ്ദോ പറഞ്ഞു. അമേരിക്കയുമായി നയതന്ത്രപ്രതിനിധി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മദുറോ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിന് തടയിടുമെന്നും ഗ്വൊയ്ദോ പറഞ്ഞു.
അമേരിക്കയുള്‍പ്പെടെയുള്ള അന്‍പത് രാജ്യങ്ങളാണ് ഗ്വൊയ്ദോയ്ക്ക് പിന്തുണ നല്‍കുന്നത്. എന്നാല്‍ റഷ്യയുടെ പിന്തുണ മദുറോയ്ക്കാണ്.