ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
പ്രതികരണം റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍
ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാല്‍ അമേരിക്കക്കെതിരായ എന്തെങ്കിലുമുണ്ടായാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും പോംപിയോ ഓര്‍മപ്പെടുത്തി. റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് പോംപിയോയുടെ പ്രതികരണം.
ഇറാന്‍-അമേരിക്ക ബന്ധം ഉലഞ്ഞു നില്‍ക്കവെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. യൂറോപ്യന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കായി റഷ്യയില്‍ എത്തിയതായിരുന്നു പോംപിയോ. ഒരു സാധാരണ രാജ്യമായി മാത്രമെ ഇറാനെ കാണുന്നുള്ളു എന്നും, എന്നാല്‍ അമേരിക്കക്കെതിരായ എന്തെങ്കിലും നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയുമായി യുദ്ധത്തിന് തയാറെടുക്കുന്നില്ലെന്നാണ് ഇറാന്റെ പ്രതികരണം. അമേരിക്ക യുദ്ധത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ തങ്ങളും പിന്മാറുന്നുവെന്ന് ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖാംനെയി പറഞ്ഞു. ഇറാനില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അടുത്ത മാസം മുതല്‍ നിലവില്‍ വരും. നിലവില്‍ ഇറാനെ അനുകൂലിക്കുന്ന രാജ്യങ്ങളെയും തങ്ങളുടെ ചേരിയില്‍ ചേര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്ക. അതിന്റെ ഭാഗമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ റഷ്യന്‍ യാത്ര. യൂറോപ്യന്‍ യൂണിയന്റെ പിന്തുണ ഉറപ്പാക്കുന്നതിനായാണ് പോംപിയോടെ ലക്ഷ്യം. ഇറാന്‍ ആക്രമണ ഭീഷണിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക വിന്യാസം നടത്തിയത്. തുടര്‍ന്ന് മൈക്ക് പോംപിയോ ഇറാഖിലും സന്ദര്‍ശനം നടത്തിയിരുന്നു.