വാവെയ് യുടെ വിലക്ക്; ദേശസുരക്ഷയെ മുൻനിർത്തിയെന്ന് ട്രംപ്

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചൈന ചാരവൃത്തി നടത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി 

Update: 2019-05-16 03:27 GMT

വാവെയ് ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളുടെ ടെലികോം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്ക്. ദേശസുരക്ഷ മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ ഉത്തരവ്. അതിനിടെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വാവേയ് നോ സ്പൈ കരാര്‍ ഒപ്പുവെക്കും. വാവെയ് ടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ചാരപ്പണിക്ക് ഉപയോഗിക്കുമെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചൈന ചാരവൃത്തി നടത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി . വിദേശ ടെലികോം കമ്പനികളെ പൊതുവെ വിലക്കിയിട്ടുണ്ടെങ്കിലും വാവെയ് കമ്പനിയെ ലക്ഷ്യമിട്ടാണ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്.

Advertising
Advertising

അതിനിടെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നോ സ്പൈ കരാര്‍ ഒപ്പുവെക്കുമെന്ന് വാവെയ് ചെയര്‍മാന്‍ ലിയാങ് ഹുവ പറഞ്ഞു. വാവെയ് സര്‍ക്കാര്‍ കമ്പനിയല്ല, സ്വതന്ത്രകമ്പനിയാണ്, ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചൈന മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നോ സ്പൈ കരാര്‍ ഒപ്പുവെക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും ലിയാങ് ഹുവെ വ്യക്തമാക്കി.

അമേരിക്ക അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അമേരിക്കയ്ക്ക് ചൈനയെ തകര്‍ത്ത് കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലികോം ഉപകരണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് വാവെയ്. വാവെയ് യുടെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചൈന ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം. ഇതോടെ ചില രാജ്യങ്ങള്‍ ഫൈവ് ജി നെറ്റ് വര്‍ക്കുകളില്‍ നിന്ന് വാവെയ് നിരോധിച്ചിരുന്നു.

Tags:    

Similar News