ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കിയതായി അമേരിക്ക 

സേനാ പുനർവിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക്‌ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്.

Update: 2019-05-19 02:42 GMT

ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കിയതായി അമേരിക്ക. സേനാ പുനർവിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക്‌ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ ജി.സി.സി.യും അറബ് ലീഗും അടിയന്തര യോഗം ചേരും. എന്നാല്‍ യുദ്ധ സാഹചര്യത്തിലേക്ക് പോകില്ലെന്ന് സൗദി അറിയിച്ചു.

ഹോര്‍മുസ് പാത അടക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് യുദ്ധകപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനുമായി അമേരിക്ക യുദ്ധ പുറപ്പാടിലാണെന്ന വാര്‍ത്ത വ്യാപകമായി പരന്നത്.

അതേസമയം ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. മേഖലയില്‍ യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കെയാണ് ട്രംപിന്റെ നിര്‍ണ്ണായക പ്രതികരണവും വരുന്നത്.

Tags:    

Similar News