താജികിസ്ഥാനില്‍ ജയില്‍ കലാപത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടത് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരും 29 തടവുകാരും

Update: 2019-05-21 03:33 GMT

താജികിസ്ഥാനില്‍ ജയില്‍ കലാപത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരും 29 തടവുകാരുമാണ് കൊല്ലപ്പെട്ടത്. ജയില്‍ ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ നല്‍കുന്നില്ലെന്നാരോപിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ജയിലിന് പുറത്ത് പ്രതിഷേധിച്ചു‌.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് കലാപം നടന്നതെന്ന് താജികിസ്ഥാന്‍ സാമൂഹ്യ നീതി മന്ത്രാലയം അറിയിച്ചു. ആക്രമികള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് കാവല്‍ക്കാരെയാണ് ആദ്യം വധിച്ചത്. ശേഷം അഞ്ച് തടവുകാരെയും ആക്രമിച്ചു. ശേഷം നടന്ന ആക്രമണങ്ങളിലാണ് 32 പേരുടെ ജീവന്‍ അപഹരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ജയിലിന് പുറത്ത് തടിച്ച് കൂടി പ്രതിഷേധിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്ത് വിട്ടില്ല എന്നാരോപിച്ചാണ് പ്രതിഷേധം. തലസ്ഥാനമായ ദുഷന്‍ബെയില്‍ നിന്ന് 10 കിലോ മീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന ജയില്‍. 1500 അന്തേവാസികളാണ് ഈ ജയിലിലുള്ളത്.

Tags:    

Similar News