അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന സമ്മേളനം ബഹിഷ്ക്കരിക്കുമെന്ന് ഫലസ്തീന്‍ 

ഫലസ്തീന്‍ പ്രതിനിധികളാരും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് നേതൃത്വം

Update: 2019-05-21 04:10 GMT

അമേ‌രിക്കയുടെ നേതൃത്വത്തില്‍ അടുത്തമാസം ബഹ്റൈനില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഫലസ്തീന്‍. സമ്മേളനത്തെ കുറിച്ചോ അജണ്ടയെ കുറിച്ചോ ഒന്നും തന്നെ തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതിയ്യ പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ അന്താരാഷ്ട്ര നിക്ഷേപം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക സമ്മേളനം നടത്തുന്നത്. അടുത്ത മാസം ബഹ്റൈനിലാണ് സമ്മേളനം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാന ദൗത്യത്തിന്റെ ആദ്യ പടിയായാണ് സമ്മേളനമെന്നാണ് അമേരിക്കയുടെ അവകാശ വാദം.

Advertising
Advertising

എന്നാല്‍ സമ്മേളനത്തെ കുറിച്ചോ അതിന്റെ അജണ്ടയെ കുറിച്ചോ ഒന്നും തന്നെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഫലസ്തീന്‍ നേതൃത്വം വ്യക്തമാക്കുന്നു. ഫലസ്തീന്‍ മന്ത്രിസഭയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ശതിയ്യ പറഞ്ഞു.

ഫലസ്തീന്‍ പ്രതിനിധികളാരും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സാമൂഹ്യ വികസന മന്ത്രി അഹമ്മദ് മജ്ദലാനി പറഞ്ഞു. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ ബിസിനസ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

Tags:    

Similar News