യുക്രൈന്‍ പ്രസിഡന്റായി വ്‌ളാദിമിര്‍ സെലെന്‍സ്കി അധികാരമേറ്റു
യുക്രൈന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് മുന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷോങ്കയെ തോല്‍പ്പിച്ച് സെലെന്‍സ്കി അധികാരത്തിലെത്തിയത്
യുക്രൈന്‍ പ്രസിഡന്‍റ് ആയി വ്‌ളാദിമിര്‍ സെലെന്‍സ്കി അധികാരമേറ്റു. മുന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷോങ്കയെ തോല്‍പ്പിച്ചാണ് സെലെന്‍സ്കി അധികാരത്തിലെത്തിയത്.
രാഷ്ട്രീയ രംഗത്ത് മുന്‍പരിചയമില്ലെങ്കിലും ടെലിവിഷന്‍ ഹാസ്യ താരമായ സെലെന്‍സിക്ക് വലിയ ജനപിന്തുണയാണ് യുക്രൈന്‍ ജനതയില്‍ നിന്ന് ലഭിച്ചത്. ഉടന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് നേരത്തെ തന്നെ ഇലക്ഷന്‍ നടത്തുമെന്ന് അധികാരമേറ്റ ഉടനെ സെലെന്‍സ്കി പ്രഖ്യാപിച്ചു. കിഴക്കന്‍ യുക്രൈനില്‍ റഷ്യയും വിമതരുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുകയെന്നതാവും തന്റെ ആദ്യ ലക്ഷ്യമെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ പുതിയ യുക്രൈന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തയാറായില്ല. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നേരിയ ഭൂരിപക്ഷത്തില്‍ സെലെന്‍സ്‌കി പരാജയപ്പെടുമെന്നാണ് പ്രവചിച്ചതെങ്കിലും പോള്‍ ചെയ്യപ്പെട്ടതില്‍ എഴുപത്തിമൂന്ന് ശതമാനം വോട്ട് നേടിയാണ് നാല്‍പത്തിയൊന്നുകാരനായ സെലെന്‍സ്കി വിജയിച്ചത്.