ഗൾഫ് മേഖലയിൽ ഇറാനെതിരായ പടയൊരുക്കത്തിന് ശക്തി പകർന്ന് 1500 അമേരിക്കൻ സൈനികരും

ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കുക മാത്രമാണ് സൈനികവിന്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് വാദിച്ച അമേരിക്ക സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന സൂചനയും നൽകുന്നുണ്ട്

Update: 2019-05-25 02:26 GMT

ഗൾഫ് മേഖലയിൽ ഇറാനെതിരായ പടയൊരുക്കത്തിന് ശക്തി പകർന്ന് 1500 അമേരിക്കൻ സൈനികരും. പ്രതിരോധ ലക്ഷ്യം മുൻനിർത്തിയാണ് സൈനികരെ വിന്യസിക്കുന്നതെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഗൾഫ് തീരത്ത് എണ്ണകപ്പലുകൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.

1500 പേർ ഉൾപ്പെട്ട താരതമ്യേന ചെറിയ തോതിലുള്ള സൈനിക വ്യൂഹത്തെയാണ് ഗൾഫിലേക്ക് അയക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട് . ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കുക മാത്രമാണ് സൈനികവിന്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. രണ്ട് യു.എസ് യുദ്ധകപ്പലുകൾ ഇതിനകം ഗൾഫ് സമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. പാട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനവും സജ്ജമാണ്. ഗൾഫ് രാജ്യങ്ങളുടെ സേനകളുമായി ചേർന്ന് അമേരിക്കയുടെ അഞ്ചാം കപ്പൽപട സുരക്ഷാ പട്രോളിങ്ങും തുടരുന്നു.

Advertising
Advertising

കൂടുതൽ സൈന്യത്തെ ഗൾഫിലേക്ക് അയക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പോയ വാരം ട്രംപ് അറിയിച്ചത്. ലക്ഷം സൈനികരെ ഗൾഫിലേക്ക് അയക്കാൻ അമേരിക്ക തുനിയുന്നതായ 'ന്യൂയോർക്ക്
ടൈംസ്' റിപ്പോർട്ടും ട്രംപ് തള്ളുകയായിരുന്നു. പശ്ചിമേഷ്യയിൽ അറുപതിനായിരത്തിലേറെ യു.എസ് സൈനികർ നിലവിലുണ്ട്.

ഇറാഖിലും മറ്റും നിലയുറപ്പിച്ച യു.എസ് സൈനികർക്കു നേരെ ആക്രമണം നടത്താൻ ഇറാൻപദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പടയൊരുക്കം ഊർജിതമാക്കുന്നത്. ഫുജൈറ തീരത്ത് അടുത്തിടെ നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാൻ റവലൂഷനറി ഗാർഡാണെന്നും പെൻറഗൺ കുറ്റപ്പെടുത്തുന്നു.യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടു പോകാനുള്ള ഇറാൻ നീക്കം എന്തുവില കൊടുത്തും തടയും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്

Tags:    

Similar News