റോഹിങ്ക്യൻ മുസ്‍ലിം വംശഹത്യ;  നിര്‍ണായക വെളിപ്പെടുത്തലുകളുമായി ജയിൽ ഓഫീസർ

ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തടവിലായിരുന്ന റോയിട്ടേഴ്സിൻ്റെ റിപ്പോർട്ടർമാരായ വാ ലോണിനെയും ക്യോ സൂോ ഊവിനെയും ഈ മാസം ആദ്യം വിട്ടയച്ചിരുന്നു

Update: 2019-05-27 15:57 GMT

രണ്ട് കുട്ടികൾ ഉൾപ്പെടെ പത്ത് റോഹിങ്ക്യൻ മുസ്‍ലിംകളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് തടവിലാക്കപ്പെട്ട ഏഴ് സൈനികരെ മ്യാൻമാർ സർക്കാർ വിട്ടയച്ചു. 2017ലെ സൈനിക അടിച്ചമർത്തലിനിടയിൽ പടിഞ്ഞാറൻ രാഖൈനിൽ വെച്ച് നടന്ന കൊലപാതകം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇവരെ തടവിലാക്കിയത്.

ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തടവിലായിരുന്ന റോയിട്ടേഴ്സിൻ്റെ റിപ്പോർട്ടർമാരായ വാ ലോണിനെയും ക്യോ സൂോ ഊവിനെയും ഈ മാസം ആദ്യം വിട്ടയച്ചിരുന്നു. എന്നാൽ ഇവർ പുറത്ത് വരുന്നതിനും മാസങ്ങൾ മുമ്പ് തന്നെ പത്ത് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്ന സൈനികരെ വിട്ടയച്ചിരുന്നതായി ജയിലിലെ സഹതടവുകാർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം നവംമ്പറിൽ തന്നെ ഇവരെ സ്വതന്ത്രമാക്കിയിട്ടുണ്ടെന്നും, ഒരു വർഷത്തിൽ താഴെ മാത്രമെ ഇവർ തടവിൽ കിടന്നിട്ടുള്ളുവെന്നും രണ്ട് ജയിൽ അധികാരികളും, സഹ തടവുകാരും വ്യക്തമാക്കി. സംഭവം റിപ്പോർട്ട് ചെയ്തതിന് ശിക്ഷിക്കപ്പെട്ട മാധ്യമ പ്രവർത്തകർ ഇവരെക്കാൾ കൂടുതൽ കാലം തടവിൽ കഴിഞ്ഞിട്ടുണ്ട്.

Advertising
Advertising

രാഖൈൻ ജെയിലിലെ ചീഫ് വാർഡനും മുതിർന്ന ജെയിൽ ഓഫീസറും സൈനികർ മാസങ്ങൾക്ക് മുന്നേ തന്നെ ജയിലിൽ നിന്ന് വിട്ടയക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. സൈന്യം ശിക്ഷാകാലാവധി കുറച്ച് അവരെ വിട്ടയക്കുകയായിരുന്നുവെന്നും പേരു വിവരം വെളിപ്പെടുത്തില്ലെന്ന ഉറപ്പോടെ ജയിൽ ഓഫീസർമാർ കൂട്ടിച്ചേർത്തു. സൈനിക അടിച്ചമർത്തലിലൂടെ ആയിരക്കണക്കിന് റോഹിങ്ക്യൻ മുസ്‍ലിംകളെ കൊലപ്പെടുത്തുകയും കൂട്ടമാനഭംഗങ്ങൾക്കിരയാക്കുകയും ചെയ്തിരുന്നു. എഴുപത്തി അയ്യായിരത്തിലധികം അഭയാർത്ഥികളുടെ ബംഗ്ലാദേശിലേക്കുള്ള നിർബന്ധിത പലായനത്തിനും ഇത് വഴിവെച്ചിരുന്നു.

Tags:    

Similar News