വടക്കന്‍ ബ്രസീലിലെ ജയിലില്‍ 42 തടവുകാര്‍ ശ്വാസം മുട്ടി മരിച്ചു 

സംഭവത്തെ തുടര്‍ന്ന് തടവുകാരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി ജയിലിന് പുറത്തെത്തി.

Update: 2019-05-28 03:20 GMT

വടക്കന്‍ ബ്രസീലിലെ ജയിലില്‍ 42 തടവുകാര്‍ ശ്വാസം മുട്ടി മരിച്ചു. ആമസോണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മാനുസിലാണ് ശ്വാസം കിട്ടാതെ 42 തടവ്കാര്‍ കൊല്ലപ്പെട്ടത്. ജയിലിനുള്ളില്‍ ചേരിതിരിഞ്ഞുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിവസേന നടത്തുന്ന പരിശോധനയുടെ ഭാഗമായി അധികൃതര്‍ ജയിലില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തെ പറ്റി അന്വേഷിക്കാനും ജയിലിലെ സൗകര്യങ്ങള്‍ വിലയിരുത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് തടവുകാരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി ജയിലിന് പുറത്തെത്തി.

Tags:    

Similar News