ഫ്രാന്‍സിലെ ലയോണില്‍ നടന്ന സ്ഫോടനം; അന്വേഷണം ശക്തം

ഫ്രഞ്ച് ആഭ്യയന്തര മന്ത്രി ക്രിസ്റ്റഫെ കാസ്റ്റാനര്‍ ട്ര്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്ത് വിട്ടത്

Update: 2019-05-28 03:39 GMT

ഫ്രാന്‍സിലെ ലയോണില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ ഫ്രഞ്ച് പൊലീസ് പരിശോധന നടത്തി. മുഖംമൂടി ധരിച്ചാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. സ്ഫോടനത്തിന്‍ 13പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഴ്ച്ച നടന്ന ലയോണ്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരില്‍ 24 വയസുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമുണ്ടന്ന് അധികൃതര്‍ പറഞ്ഞു.

ഫ്രഞ്ച് ആഭ്യയന്തര മന്ത്രി ക്രിസ്റ്റഫെ കാസ്റ്റാനര്‍ ട്ര്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്ത് വിട്ടത്. എന്നാല്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ എവിടെ നിന്നാണ് അറസ്റ്റ് ചെയ്തത് തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. സെക്യൂരിറ്റി ക്യാമറകളിലെ ദൃശ്യങ്ങളില്‍ സൈക്കിളില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ ഒരു ബാഗ് ഉപേക്ഷിച്ചു പോകുന്നതാണ് കാണുന്നത്. പകല്‍ വെളിച്ചത്തില്‍ നടത്തിയ സ്ഫോടനം ഭീകരവാദത്തിന്റ ഭാഗമായിട്ടാണന്നാണ് സംശയിക്കുന്നത്.

Tags:    

Similar News