പെറുവില്‍ പൊലീസും നാട്ടുകാരും തെരുവില്‍ ഏറ്റുമുട്ടി
അനധികൃത ടോള്‍ വര്‍ദ്ധനവിനെതിരെ പൊലീസും നാട്ടുകാരും തെരുവില്‍ ഏറ്റുമുട്ടിയത്
Update: 2019-05-31 05:54 GMT
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. ടോള്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുന്നവരും പൊലീസുമാണ് ഏറ്റുമുട്ടിയത്. പെറു തലസ്ഥാനമായ ലിമയിലാണ് ഏറ്റുമുട്ടലുണ്ടായത് . ടോള്‍ വര്‍ധനവില്‍ പ്രതിഷേധിച്ച് വടക്കന്‍ പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിക്കുകയായിരുന്ന പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് അക്രമം അഴിച്ച് വിടുകയായിരുന്നു. ഏറ്റുമുട്ടലിൽ 12 പേർ അറസ്റ്റിലായി. സമരക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലെറിഞ്ഞു പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരിയുകയും ചെയ്തു. ജനങ്ങൾക്കുള്ളതാണ് ഹൈവേ,കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.