അഫ്ഗാനിസ്ഥാനില്‍ പട്ടാള ക്യാമ്പിന് സമീപം ചാവേര്‍ സ്ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു
കാബുളിലെ മാര്‍ഷല്‍ ഫഹീം ദേശീയ പ്രതിരോധ സര്‍വ്വകലാശാലക്ക് സമീപമായിരുന്നു സംഭവം
Update: 2019-05-31 03:36 GMT
അഫ്ഗാനിസ്ഥാനില്‍ പട്ടാള ക്യാമ്പിന് സമീപം ചാവേര്‍ സ്ഫോടനം . സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാബുളിലെ മാര്‍ഷല്‍ ഫഹീം ദേശീയ പ്രതിരോധ സര്‍വ്വകലാശാലക്ക് സമീപമായിരുന്നു സംഭവം. പരീശീലന കേന്ദ്രത്തില്‍ നിന്ന് സൈനികര്‍ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സ്ഫോടനം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതു വരെ ആരും എറ്റെടുത്തിട്ടില്ല.
നേരത്തെ 18 വർഷത്തെ നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാൻ താലിബാൻ പ്രതിനിധികൾ റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മുതിർന്ന അഫ്ഗാൻ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.