ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്‍ഡ്രിയ നഹ്‍ലേസ് രാജിവെച്ചു
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി
ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്‍ഡ്രിയ നഹ്‍ലേസ് രാജിവച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ജര്‍മ്മന്‍ സര്‍ക്കാരുമായി സഖ്യമുണ്ടായിരുന്ന സോഷ്യന്‍ ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെ നേതാവായിരുന്നു ആന്‍ഡ്രിയ നഹ്‍ലേസ്. നഹ്‍ലേസ് രാജി വെച്ചതോടെ മെര്‍ക്കല്‍ സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. പാര്‍ലമെന്ററി ഗ്രൂപ്പിന്റെ നേതാവ് എന്നത് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും രാജി വച്ചാണ് 2018 ഏപ്രില്‍ മുതല്‍ പാര്‍ട്ടിയെ നയിച്ച നഹ്‍ലേസ് പടിയിറങ്ങുന്നത്.
ചാൻസലർ അംഗല മെർകലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് പാർട്ടി വിശാല സഖ്യമായി ചേർന്ന് സർക്കാറുണ്ടാക്കിയത് 15 മാസം മുമ്പാണ്. പാർട്ടിയെ പുതിയതായി ആരാണ് നയിക്കുക എന്നത് ആശ്രയിച്ചിരിക്കും ജര്‍മ്മന്‍ സർക്കാറിന്റെ ഇനിയുള്ള ഭാവി.