ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 15നും ഡിസംബര്‍ 7നും ഇടയ്ക്ക്; നിലവിലെ പ്രസിഡന്റ് മൈത്രിപാല സിരിസേന മത്സരിച്ചേക്കില്ല

Update: 2019-06-03 04:07 GMT

ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 15നും ഡിസംബര്‍ 7നും ഇടയ്ക്ക് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഹീന്ദ ദേശപ്രിയ പറഞ്ഞു. നിലവിലെ പ്രസിഡന്റിന്റെ കാലാവധി തീരുന്നതിന് ഒരു മാസം മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനാ നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബർ 7 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് മൈത്രിപ്പാല സിരിസേന കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.

Advertising
Advertising

ഇന്നലെ നടന്ന വോട്ടേര്‍സ് ഡേ ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. 2015 ജ നു വ രി എട്ടിനു നടന്ന തെരഞ്ഞെടുപ്പിൽ മഹിന്ദ രാ ജപക്സയെ തോൽപിച്ചാണ് മൈത്രിപാല സിരിസേന പ്രസിഡന്റായത്.സിരിസേനയുടെ അഞ്ചു വർഷത്തെ കാലാവധി 2020 ജനുവരി എട്ടിന് അവസാനിക്കും.

എന്നാല്‍ അന്ന് പ്രതിപക്ഷമായ യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ പിന്തുണ ലഭിച്ചിരുന്നു. ഈ പ്രാവശ്യം പിന്തുണ ലഭിക്കുമോ എന്ന കാര്യത്തിലെ ആശങ്കയും യു.എൻ.പി യു മായു ള്ള ബന്ധം മോശമായതിനാലും സിരിസേന വീണ്ടും മത്സരത്തിനിറങ്ങുമോ എന്നത് വ്യക്തമല്ല. അതേ സമയം, യു.എൻ.പി സ്ഥാനാർഥിയെ നിർത്തുമെന്ന് പ്ര ധാനമന്ത്രി വിക്രം സിംഗെ വ്യക്തമാക്കിയിട്ടുണ്ട്

Tags:    

Similar News