ശ്രീലങ്കന്‍ മന്ത്രിസഭയിലെ മുസ്‌ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും പദവിയൊഴിഞ്ഞു 

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് രാജി

Update: 2019-06-04 03:09 GMT

ശ്രീലങ്കന്‍ മന്ത്രി സഭയിലെ മുസ്‌ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും പദവിയൊഴിഞ്ഞു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് രാജി.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നില്‍ മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ ഇടങ്ങളിലായി മുസ്‌ലിംകളുടെ താമസ സ്ഥലങ്ങള്‍ക്കു നേരെ ആക്രമണം നടക്കുകയും തെരുവില്‍ വെച്ച് കയ്യേറ്റം ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുകയും ചെയ്തു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെന്നാണ് ആരോപണം.

Advertising
Advertising

അതേസമയം രാജ്യത്തെ പ്രമുഖ ബുദ്ധ സന്ന്യാസിമാരില്‍ ചിലര്‍, മുസ് ലിം മന്ത്രിമാരെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബുദ്ധ സന്യാസിയും എംപിയുമായ അതുരാലിയ രത്ന ഇത് ആവശ്യപ്പെട്ട് നാല് ദിവസം മുന്‍പ് നിരാഹാരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദവിയില്‍ നിന്നും ഒഴിയാന്‍ മുസ്‌ലിം മന്ത്രിമാരും ഗവര്‍ണ്ണര്‍മാരും തീരുമാനിച്ചത്.

രാജ്യത്തെ ഭരണ കക്ഷികൾ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ശ്രീലങ്കന്‍ മുസ്‌ലിം കോണ്‍ഗ്രസ് അറിയിച്ചു. ഒന്‍പത് മന്ത്രിമാരും രണ്ട് ഗവര്‍ണ്ണര്‍മാരുമാണ് സ്ഥാനമൊഴിഞ്ഞത്.

Tags:    

Similar News