കൊടുങ്കാറ്റില്‍ പെട്ട് ഫ്രാന്‍സില്‍ മൂന്ന് മരണം
മരിച്ചവരുടെ മൃദദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്
പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ തീര പ്രദേശത്തുണ്ടായ കൊടുങ്കാറ്റില്‍ മൂന്ന് മരണം. ശക്തമായ കൊടുങ്കാറ്റില്‍ ബോട്ട് മറിഞ്ഞാണ് അപകടം.
തീരത്ത് ആഞ്ഞടിച്ച മിഗ്വല്‍ കൊടുങ്കാറ്റില്‍ പെട്ട് ബോട്ട് മറിഞ്ഞാണ് മരണം. മൂന്ന് നാവികസേന രക്ഷാപ്രവര്‍ത്തകരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബോട്ട് കാറ്റില്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. നാല് പേര്‍ നീന്തി രക്ഷപ്പെട്ടു.
മരിച്ചവരുടെ മൃദദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊടുങ്കാറ്റില്‍പെട്ട മത്സ്യബന്ധന ബോട്ടില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സന്ദേശ ലഭിച്ചതിനെ തുടര്‍ന്ന് അങ്ങോട്ട് തിരിച്ചതായിരുന്നു സംഘം. തീരത്ത് നൂറ്റി പത്ത് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തോളം സര്‍ക്കാര്‍ വകുപ്പുകള്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്