അഴിമതിക്കേസില്‍ മുന്‍ പാക് പ്രസിഡന്‍റ് ആസിഫലി സര്‍ദാരി അറസ്റ്റില്‍
വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്താനു പുറത്തേക്ക് പണം കടത്തി എന്നതാണ് സര്‍ദാരിക്കെതിരെയുള്ള കുറ്റം
Update: 2019-06-10 14:27 GMT
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി അറസ്റ്റില്‍. വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ അഴിമതി വിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.
സര്‍ദാരിയുടെയും സഹോദരി ഫര്‍യല്‍ തല്‍പുരിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉടനെ തന്നെയാണ് സര്‍ദാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ദാരി വ്യാജ അക്കൗണ്ടുകള്‍ പണം സൂക്ഷിക്കാന്‍ ഉപയോഗിക്കുകയും പാകിസ്ഥാന് പുറത്തേക്ക് അയക്കാന്‍ ഉപയോഗിച്ചു എന്നാണ് കേസ്.
സര്‍ദാരിയും സഹോദരിയും ചേര്‍ന്ന് 150 മില്ല്യണ്‍ രൂപ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇസ്ലാമാബാദിലെ വസതിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.