ഒമാൻ ഉൾക്കടലിലെ ടോര്‍പ്പിഡോ ആക്രമണം; എണ്ണവില വര്‍ധിച്ചേക്കും

ഇടക്കാലത്ത് എണ്ണവിലയിൽ സംഭവിച്ച ഇടിവുപ്രവണതക്ക് മാറ്റം വരുത്തിയാണ് ആഗോള വിപണിയിൽ വില വർധിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.

Update: 2019-06-14 02:30 GMT

ഒമാൻ ഉൾക്കടലിൽ ടാങ്കറുകൾക്കു നേരെ നടന്ന ആക്രമണം ആഗോള എണ്ണ വിപണി ഉൾപ്പെടെ സമ്പദ് മേഖലയിലും പ്രത്യാഘാതം സൃഷ്ടിക്കും. ബാരലിന് രണ്ട് ഡോളറിനു മുകളിലാണ് ഒറ്റ ദിവസം കൊണ്ട് നിരക്ക് ഉയർന്നത്. പ്രതിസന്ധി തുടർന്നാൽ നിരക്കുവർധന ഉറപ്പാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഇടക്കാലത്ത് എണ്ണവിലയിൽ സംഭവിച്ച ഇടിവുപ്രവണതക്ക് മാറ്റം വരുത്തിയാണ് ആഗോള വിപണിയിൽ വില വർധിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്. ബാരലിന് 62 ഡോളറിനു മുകളിലാണ് ആഗോള വിപണിയിലെ നിരക്ക്. ലോകത്തെ എണ്ണ കയറ്റുമതിയിൽ മുപ്പതു ശതമാനവും കടന്നു പോകുന്നത് ഗൾഫ് സമുദ്ര മേഖല കേന്ദ്രീകരിച്ചാണ് . തുടർച്ചയായ ആക്രമണങ്ങൾ എണ്ണവിപണിയെ കൂടുതൽ ബാധിച്ചേക്കുമെന്ന ആശങ്കയും സൗദി ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്കുണ്ട്.

Advertising
Advertising

ഫുജൈറ, ഒമാൻ ഉൾക്കടലിൽ നടന്ന കപ്പൽ അട്ടിമറി നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ നടപടികൾക്ക് ഗൾഫ് രാജ്യങ്ങൾ നിർബന്ധിതമാകും. സൗദിയിൽ എണ്ണ പൈപ്പ് ലൈനിനു നേരെ നടന്ന ഹൂത്തികളുടെ ഡ്രോൺ ആക്രമണവും ഗൾഫിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കാനുള്ള ഗൂഢനീക്കമായാണ് അറബ് ലോകം വിലയിരുത്തുന്നത്. പുതിയ ആക്രമണത്തോടെ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് സുരക്ഷ അധികരിപ്പിക്കാൻ അമേരിക്കൻ സഹായത്തോടെ ഗൾഫ് രാജ്യങ്ങൾ തയാറാകും. ഇറാനും ശക്തമായ സുരക്ഷാ നടപടികളാണ് മേഖലയിൽ സ്വീകരിച്ചു വരുന്നത്.

ये भी पà¥�ें- ഒമാന്‍ തീരത്ത് രണ്ടു കപ്പലുകള്‍ക്ക് നേരെ ടോര്‍പിഡോ ആക്രമണം

റഷ്യയുടെ പിന്തുണ തങ്ങൾക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇറാന്റെ നയതന്ത്ര നീക്കങ്ങൾ. ജപ്പാൻ, സ്വിറ്റ്സർലാൻറ്, ഒമാൻ എന്നീ രാജ്യങ്ങളുടെ സമവായ നീക്കങ്ങളും പുതിയ ആക്രമണത്തോടെ ദുർബലപ്പെടുന്ന സാഹചര്യമാണുള്ളത്. ഇന്നലെ വെളുപ്പിനാണ്
ടാങ്കറുകൾക്കു നേരെ ആക്രമണം ഉണ്ടായത്. തായ്‌വാന്‍റെയും നോർവേയുടെയും ടാങ്കറുകൾക്ക് നേരെയാണ് ഇന്നലെ ടോര്‍പ്പിഡോ ആക്രമണം ഉണ്ടായത്. മെയ് ആറിന് ഫുജൈറ തീരത്ത് നാല്
എണ്ണക്കപ്പലുകൾക്ക് നേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു.

Tags:    

Similar News