വിവാദ ബില്‍ പാസാക്കുന്നത് ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്.
കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്‍ പാസാക്കുന്നത് ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമാണ് തീരുമാനം അറിയിച്ചത്. രാജ്യത്തുയര്‍ന്ന കനത്ത പ്രതിഷേത്തെ തുടര്‍ന്നാണ് തീരുമാനം.
കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു, നിയമനിര്‍മ്മാണം ഭേദഗതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും കുടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം അറിയിച്ചു.
എന്നാല്‍, ലാമിന്റെ പ്രഖ്യാപനത്തെ സമരനേതാക്കള്‍ നേതാക്കള്‍ തള്ളി. ലാം രാജി വെക്കണമെന്നും ബില്‍ പിന്‍വലികാനും പ്രതിഷേദക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. പുതിയ ബില്ല് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ബില്ലിനെ എതിര്‍ത്തുള്ള പ്രതിഷേധത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് പങ്കെടുത്തത്. പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് റബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയും ചെയ്തിരുന്നു. ചൈനക്ക് കീഴിലുള്ള അര്‍ധ സ്വയംഭരണ പ്രദേശമായ ബാങ്കോങ് 1997 മുതല്‍ ചൈനീസ് പരമാധികാരത്തിന് കീഴിലുള്ള പ്രദേശമാണ്.