ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ മൃതദേഹം കൈറോവിൽ ഖബറടക്കി

കൈറോവിൽ മുതിർന്ന മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ഖബറിടങ്ങള്‍ക്കരികിൽ തന്നെയാണ് മൃതദേഹം ഖബറടക്കിയതെന്ന് മകൻ അഹ്‍മദ് മുർസി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു

Update: 2019-06-18 07:41 GMT

ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ മൃതദേഹം ഖബറടക്കി. കൈറോവിൽ മുതിർന്ന മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ഖബറിടങ്ങള്‍ക്കരികിൽ തന്നെയാണ് മൃതദേഹം ഖബറടക്കിയതെന്നു മകൻ അഹമ്മദ് മുർസി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.

കൈറോവിലെ മദീനത്ത് നസ്രയിലാണ് ഖബറടക്കിയത്. മുർസിയുടെ മകനുൾപ്പെടെയുള്ള ബന്ധുക്കൾ ഖബറടക്കത്തിൽ പങ്കെടുത്തു . മുർസിയുടെ സ്വദേശമായ നൈൽ നദീതീരത്തുള്ള ശർഖിയ്യയില്‍ മാതാവിന്റെ ഖബറിടത്തിനരികിൽ മൃതദേഹം ഖബറടക്കാൻ അധികാരികൾ അനുമതി നൽകിയില്ലെന്നും മകൻ വിമർശിച്ചു.

Full View

കഴിഞ്ഞ ദിവസമാണ് കോടതി വിചാരണക്കിടെ മുര്‍സി കുഴഞ്ഞു വീണ് മരിച്ചത്. ആധുനിക ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം.

Tags:    

Similar News