ട്രംപിന്റെ ഫലസ്തീന്‍ പദ്ധതി പാളുന്നു; ‘ഡീല്‍ ഓഫ് ദി സെഞ്ച്വറി’യെ തള്ളി ഫലസ്തീന്‍, ബഹ്റൈനില്‍ നാളെ നടക്കുന്ന യോഗം പാളും
അതേസമയം ഫലസ്തീന്‍ നിലപാടിനൊപ്പമാണെന്ന് ഗള്‍ഫിലെ പ്രധാന ശക്തികളിലൊന്നായ സൗദിയുടെ വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രഖ്യാപിച്ചു
ഇസ്രയേലുമായുള്ള പ്രശ്നപരിഹാരത്തിന് അമേരിക്കന്‍ പ്രസിഡണ്ടിന് കീഴില്‍ പുറത്തിറക്കിയ മിഡില്‍ ഈസ്റ്റ് പീസ് പ്ലാന്‍ പദ്ധതി രേഖ നാളെ ബഹ്റൈനില്‍ പുറത്തിറക്കും. എന്നാല്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന അമേരിക്കയടക്കമുള്ളവരുടെ പീസ് പ്ലാന്‍ തള്ളുന്നതായി ഫലസ്തീന്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍ നിലപാടിനെ സൌദി അറേബ്യയും പിന്തുണച്ചതോടെ നാളെയാരംഭിക്കുന്ന പരിപാടിയിലേക്ക് ലോക ശ്രദ്ധ തിരിയുകയാണ്.
ഗസ്സയും ഫലസ്തീനും ഉള്‍പ്പെടെയുള്ള മേഖലക്ക് സാമ്പത്തിക സഹായത്തിലൂടെ പരിഹാരം കാണുക എന്നതാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി. ഇതിനായി പുറത്തിറക്കിയ പദ്ധതിയെ നൂറ്റാണ്ടിന്റെ കരാര്‍ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.
നാളെ ഞാന്‍ ബഹ്റൈനില്‍ പോകും. അവിടെ ഫലസ്തീനുള്ള പീസ് പ്ലാന്‍ പുറത്തിറക്കും. ഫലസ്തീന് എക്കാലവും മികച്ച ഭാവി നല്‍കുമതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. പോംപിയോ വിഷയം സൗദിയുമായും യു.എ.ഇയുമായും ചര്‍ച്ച ചെയ്യും. എന്നാല്‍ കാല്‍ നൂറ്റാണ്ട് മുമ്പും നൂറ്റാണ്ടിന്റെ ഡീലായി പുറത്തിറക്കിയ മാര്‍ഗ രേഖക്ക് എന്ത് സംഭവിച്ചു എന്ന് പരിഹസിച്ച് ഫലസ്തീന്‍ പദ്ധതിയെ തള്ളി
ഇരുപത്തിയഞ്ച് കൊല്ലം മുമ്പാണ് ഓസ്ലോ കരാര്‍ ഒപ്പിട്ടത്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ക്ലിന്റണ്‍ അതിനെ നൂറ്റാണ്ടിന്റെ കരാറെന്നാണ് വിളിച്ചത്. മാനുഷിക ചരിത്രത്തിലെ ഏടെന്നു വിശേഷിപ്പിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷം നോക്കൂ. ഞങ്ങളുടെ മണ്ണിനെ മാനഭംഗപ്പെടുത്തി. പണം അപഹരിച്ചു. തൊണ്ണൂറായിരം പേരില്‍ നിന്ന് ഏഴര ലക്ഷമായി അധിനിവേശക്കാര്‍ വന്നു. ഗസ്സയെ ഉപരോധിച്ച് യുദ്ധക്കളമാക്കിയെന്ന് ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിയുടെ ശുക്റി ബിഷാറ പറഞ്ഞു.
ഫലസ്തീന്‍ നിലപാടിനൊപ്പമാണ് ഗള്‍ഫിലെ പ്രധാന ശക്തികളിലൊന്നായ സൗദിയുടെ വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രഖ്യാപിച്ചു. അമേരിക്ക വിളിച്ച പരിപാടിയില്‍ നിന്ന് ആരെല്ലാം വിട്ടു നില്‍ക്കുമെന്നതാണ് ഇനിയറിയേണ്ടത്. ഇക്കാരണത്താല്‍ ശ്രദ്ധേയമാകും യോഗം.