അബഹ വിമാനത്താവളത്തിന് നേരായ ഹൂതി ആക്രമണം; കൊല്ലപ്പെട്ടത് സിറിയന്‍ പൗരന്‍,അപലപിച്ച് ലോക രാജ്യങ്ങള്‍
പരിക്കേറ്റ 21 പേരില്‍ മലപ്പുറം സ്വദേശിയും കുട്ടികളും ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുമുണ്ട്.
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍. കൊല്ലപ്പെട്ടത് സിറിയന്‍ പൗരനെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ 21 പേരില്‍ മലപ്പുറം സ്വദേശിയും കുട്ടികളും ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുമുണ്ട്.
ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്ക് വരികയായിരുന്ന വിമാനമായിരുന്നു ലക്ഷ്യമെന്ന് ഹൂതികള്‍ അവകാശപ്പെടുന്നു. ഡ്രോണ്‍ പതിച്ചത് പക്ഷേ ഡിപാര്‍ച്ചര്‍ ഗേറ്റിനടുത്തെ മക്ഡോണള്‍ഡ് റസ്റ്റോറന്റിനടുത്ത്. ഉഗ്ര സ്ഫോടനത്തില്‍ ആളുകള്‍ തെറിച്ചു വീണു. സിറിയന്‍ പൗരന്‍ തല്‍ക്ഷണം മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ये à¤à¥€ पà¥�ें- ഹൂതികളുടെ അബഹ വിമാനത്താവള ആക്രമണം; ഡ്രോണ്‍ റഡാറില്‍ കുടുങ്ങാതിരുന്നത് വിനയായി, സര്‍വീസുകളെ ബാധിക്കുന്നു
മലപ്പുറം പാണ്ടിക്കാട് സ്വദേശി സൈതാലിക്കും നിസാര പരിക്കേറ്റു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട് ചികിത്സയില്‍. രണ്ട് ബംഗ്ലാദേശികളും ഈജിപ്ഷ്യരും ഉള്‍പ്പെടെ എട്ട് വിദേശികല്‍ക്കും 13 സ്വദേശികള്‍ക്കുമാണ് പരിക്ക്. വിമാനത്താവള ജീവനക്കാര്‍ക്കും പരിക്കുണ്ട്. 13 വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. സമീപത്തെ കടകളുടെ ചില്ലുകളും തകര്‍ന്നു. തീക്കളിയാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്നതെന്ന് സഖ്യസേന പറഞ്ഞു.
ഈ തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം മുന്‍ സംഭവങ്ങളുമായി ബന്ധിപ്പിക്കണം. പ്രശ്നമുണ്ടാക്കാനുള്ള ഇറാന്‍ ശ്രമമാണ് ഇതിന് പിന്നിലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചു.