ആയത്തുള്ള ഖാംനഇക്കെതിരായ യു.എസ് ഉപരോധത്തിനെതിരെ ഇറാന്റെ രൂക്ഷ വിമര്‍ശനം

ഇറാന്‍ വിദേശകാര്യമന്ത്രിക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്

Update: 2019-06-25 15:23 GMT

ആയത്തുള്ള ഖാംനഇക്കെതിരായ അമേരിക്കന്‍ ഉപരോധത്തിനെതിരെ ഇറാന്റെ രൂക്ഷ വിമര്‍ശനം. അന്തര്‍ ദേശീയ സുരക്ഷക്കും സമാധാനത്തിനുമുള്ള സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും നയതന്ത്ര ചര്‍ച്ചകളുടെ വഴിയടക്കുന്ന നടപടിയാണ് അമേരിക്കയുടേതെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ട്രംപ് ഭരണകൂടത്തിന്റേത് നിരാശാജനകമായ നടപടിയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു. എന്നാല്‍ ഇറാനുമായി നയതന്ത്രചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് കിടക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളോട് ഇറാന്‍ മൗനം പുലര്‍ത്തുകയാണെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ദിവസമാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ അടക്കമുള്ളവര്‍ക്കെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചത്. ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്‍-അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമായി. ഇതിനോടുള്ള പ്രതികരണമായാണ് ഇപ്പോഴത്തെ ഉപരോധ നടപടികള്‍. ഇറാന്‍ വിദേശകാര്യമന്ത്രിക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ये भी पà¥�ें- ഇറാനുമേല്‍ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക വീണ്ടും; പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഓഫീസും ഉപരോധ പട്ടികയില്‍

Tags:    

Similar News