യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തുടര്‍ച്ചയായി തീരുവ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്
ജി-20 ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം.
Update: 2019-06-27 05:02 GMT
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തുടര്‍ച്ചയായി തീരുവ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തീരുവ വര്‍ധനവ് ഇന്ത്യ പിന്‍വലിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ജി-20 ഉച്ചകോടിയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രതികരണം.