‘അതിര്‍ത്തി ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കും’; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍
ജൂണ്‍ 20ന് അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ നിര്‍മിത ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു
Update: 2019-06-27 17:34 GMT
അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍. രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ അലി ലറിജാനി വ്യക്തമാക്കി. ജൂണ്‍ 20ന് അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ നിര്‍മിത ഡ്രോണ്‍ ഇറാന്‍ വെടി വെച്ചിട്ടിരുന്നു. എന്നാല്‍ അമേരിക്ക അക്കാര്യം നിഷേധിക്കുകയും അന്താരാഷ്ട്ര വ്യോമ പരിധി ലംഘിച്ചിട്ടില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്തര്‍ക്കം തുടരുകയാണ്