ഡോണൾഡ്​ ട്രംപ്​ ഉത്തരകൊറിയയിലെത്തി  കിം ജോങ് ഉന്നുമായി കൂടികാഴ്​ച നടത്തി 

ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്.

Update: 2019-06-30 08:27 GMT

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടികാഴ്ച നടത്തി. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയില്‍ വെച്ചാണ് കൂടിക്കാഴ്ച. ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്. ട്രംപ്
ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് കിങ് ജോങ് ഉന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന് പുതിയൊരു തുടക്കത്തിന് ഇത് കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News