ട്രംപും ഷി ജിങ്പിങ് കൂടിക്കാഴ്ച്ച; യു.എസ് ചൈന വ്യാപാര കരാരില്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു
യു.എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിങ്പിങും യു.എസ് ചൈന വ്യാപാര കരാരില്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ജി 20 ഉച്ചകോടിയുടെ സമാപനത്തിനിടെയാണ് ഇരുനേതാക്കളും ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് കമ്പനിയായ വാവെയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ യു.എസ് കമ്പനികള്‍ക്ക് ട്രംപ് അനുമതി നല്‍കുമെന്ന് യു.എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഉച്ചകോടിക്ക് ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയുന്ന സാങ്കേതിക ഉപകരണങ്ങള്‍ക്ക് യു.എസ് വാണിജ്യ വിഭാഗം വിലക്കേര്‍പ്പെടുത്തിയിരുന്നു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിക്ക് ശേഷം, ചൈനയില്‍ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ടാക്സ് കുറച്ചിട്ടുണ്ട്.
വ്യാപാര യുദ്ധം ചൈനയുടെ ഇറക്കുമതി, വ്യാപാര, മേഖലകളെ കാര്യമായി ബാധിച്ചു. ഇരുരാജ്യങ്ങളും വ്യാപാര മേഖലയില്‍ ഇനിയും നിരവധി ഒത്തുതീര്‍പ്പുകളിലും, പരസ്പര ധാരണങ്ങളിലും എത്തിച്ചേരേണ്ടതുണ്ട്. കമ്പനികള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുക, ഗാര്‍ഹിക വ്യാപാര കേന്ദ്രങ്ങള്‍ തുറക്കുക എന്നീ കാര്യങ്ങളില്‍ യു.എസ് ചൈനയ്ക്കുമേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ യു.എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലയെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളിലാണ് ഇരുരാജ്യങ്ങളില്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്.