പാകിസ്താനിലെ ജയിലുകളില്‍ 261 ഇന്ത്യക്കാര്‍
ഇന്ത്യന്‍ ജയിലുകളിലുള്ള പാക് തടവുകാരുടെ പട്ടികയും ഉടന്‍ കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Update: 2019-07-02 11:16 GMT
പാകിസ്താനിലെ ജയിലുകളിലുള്ളത് 209 മത്സ്യത്തൊഴിലാളികളടക്കം 261 ഇന്ത്യക്കാര്‍. ഇവരുടെ പട്ടിക ഇന്ത്യന്‍ ഹൈകമീഷന് കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ ജയിലുകളിലുള്ള പാക് തടവുകാരുടെ പട്ടികയും ഉടന്‍ കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2008ല്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച കരാര്‍ അനുസരിച്ചാണ് തടവുകാരുടെ പട്ടിക പരസ്പരം കൈമാറുന്നത്. ഇതുപ്രകാരം വര്‍ഷത്തില്‍ രണ്ടു തവണ (ജനുവരി ഒന്നിനും ജൂലൈ ഒന്നിനും) പട്ടിക കൈമാറണം.