ഫലസ്തീന്റെ കൂടെ നിൽക്കൽ ധാർമിക ഉത്തരവാദിത്തം: മണ്ടേലയുടെ ചെറുമകൻ 

മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വിവേചനം നടത്തുന്ന 50 ഓളം നിയമങ്ങൾ ഇസ്രയേലിലുണ്ട്. 

Update: 2019-07-08 06:12 GMT

ലണ്ടൻ: ഫലസ്തീൻ ജനതയെയും ഇസ്രയേലിനെതിരായ ബഹിഷ്‌കരണത്തെയും (ബി.ഡി.എസ്) പിന്തുണക്കുക എന്നത് തങ്ങളുടെ ധാർമിക ഉത്തരവാദിത്തമെന്ന് ദക്ഷിണാഫ്രിക്കൻ എം.പിയും നെൽസൺ മണ്ടേലയുടെ ചെറുമകനുമായ എൻകോസി സ്വലിവെലിൽ മണ്ടേല.

ലണ്ടനിൽ ബ്രിട്ടീഷ് എൻ.ജി.ഒയായ ഫ്രണ്ട്‌സ് ഓഫ് അൽ അഖ്‌സ (എഫ്.ഒ.എ) സംഘടിപ്പിച്ച 'ഫലസ്തീൻ എക്‌സ്‌പോ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിംപിയ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന എക്‌സ്‌പോ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന 'യു.കെ ലോയേഴ്‌സ് ഫോർ ഇസ്രയേൽ' എന്ന അഭിഭാഷക സംഘടനയെ അദ്ദേഹം വിമർശിച്ചു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തിന് പ്രതിരോധം തീർക്കുന്നവരാണ് ആ സംഘടനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Advertising
Advertising

ഫലസ്തീനികളുടെ വിമോചന പോരാട്ടത്തെ 'നമ്മുടെ കാലത്തെ ഏറ്റവും വലിയ ധാർമിക പ്രശ്‌നം' എന്നാണ് നെൽസൺ മണ്ടേല വിശേഷിപ്പിച്ചത്. അതേ ആശയം ഞാനും ഉയർത്തിപ്പിടിക്കുകയാണ്. ഫലസ്തീനിയൻ കലയെയും ചരിത്രത്തെയും സംസ്‌കാരത്തെയും ബ്രിട്ടനിൽ ഉയർത്തിപ്പിടിക്കുന്ന എക്‌സ്‌പോ അഭിനന്ദനമർഹിക്കുന്നു. ഈ എക്‌സ്‌പോയെയും ഇസ്രയേലിനെതിരായ ബഹിഷ്‌കരണത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന യു.കെ ലോയേഴ്‌സ് ഫോർ ഇസ്രയേൽ എന്ന സംഘടനയെ നമ്മൾ കണ്ടു.

ഞാൻ ഒരു കാര്യം എല്ലാവരും കേൾക്കാൻ വേണ്ടി ഉറക്കെ പറയട്ടെ: ഫലസ്തീനിലെ കുട്ടികളും വനിതകളും ചെറുത്തുനിൽക്കുന്ന സുധീരമായ ചെറുത്തുനിൽപ്പിനൊപ്പം തന്നെ അന്താരാഷ്ട്രതലത്തിലെ ബഹിഷ്‌കരണവും അപാർത്തിഡ് വംശീയവാദികളായ ഇസ്രയേലിനെ വേദനിപ്പിക്കുന്നുണ്ട്. - എൻകോസി മണ്ടേല പറഞ്ഞു.

മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വിവേചനം നടത്തുന്ന 50 ഓളം നിയമങ്ങൾ ഇസ്രയേലിലുണ്ട്. ജൂതജനതയുടെ രാജ്യം എന്ന് സ്വയം വിശദീകരിക്കുന്ന ഇസ്രയേൽ ജനാധിപത്യരാജ്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. 1948-ൽ രാജ്യം സ്ഥാപിച്ചതു മുതൽ 1966 വരെ ഫലസ്തീനികൾ ക്രൂരമായ സൈനിക ഭരണത്താൽ അടിച്ചമർത്തപ്പെട്ടു. ഇന്ന് വിദ്യാഭ്യാസവും ആരോഗ്യരക്ഷും നിയമസംവിധാനങ്ങളും അവർക്ക് നിഷേധിക്കപ്പെടുന്നു. 1948-നു ശേഷം ജൂതർക്കു വേണ്ടി 600 നഗരങ്ങൾ സ്ഥാപിക്കപ്പെട്ടു. ഫലസ്തീനികൾക്കായി ഒന്നുപോലുമില്ല. ഫലസ്തീനികൾക്ക് നിർമാണ അനുമതി പോലും നൽകുന്നില്ല - അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനെ രൂക്ഷമായി ആക്രമിച്ചും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചുമാണ് എൻകോസി മണ്ടേല പ്രസംഗം അവസാനിപ്പിച്ചത്.

Tags:    

Similar News