നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതില്‍ അടഞ്ഞില്ല; റോഡില്‍ നോട്ട് മഴ-വീഡിയോ കാണാം
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നോട്ടുമഴ. കറന്‍സി കൊണ്ടു പോയ ട്രക്കിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് നോട്ടുകള്‍ പാറിപറന്നാണ് റോഡില്‍ നോട്ടുമഴക്ക് സമാനമായ സ്ഥിതിയുണ്ടായത്. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000 രൂപ) റോഡില്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാഹനം സഞ്ചരിക്കുന്ന വഴിയില്‍ നോട്ടുകള്‍ വീണു കിടക്കുന്നതും ആളുകള്‍ നോട്ട് കൈക്കലാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്.
Dunwoody Police tell me it is possible well over $100,000 in cash covered 285 West last night after a door on an armored truck came open. If you picked up any of the cash police are asking you to return it or you could be charged with theft. https://t.co/H5PaYx5nkP #11Alive pic.twitter.com/WY9gWzRj1n
— Joe Henke (@JoeHenke) July 10, 2019
അറ്റ്‌ലാന്റ ഇന്റര്‍സ്റ്റേറ്റ് 285 ഹൈവേയിലാണ് ‘നോട്ട്മഴ’ സംഭവം. ഏകദേശം പതിനഞ്ചിലധികം കാറുകളിലെത്തിയ ആളുകള്‍ നോട്ടുകള്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. പണം കിട്ടിയ ചിലര്‍ അതെ സമയം പൊലീസിന് തിരികെ നല്‍കിയിട്ടുമുണ്ട്.