പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മരണസംഖ്യ 23 ആയി

കൂട്ടിയിടിയുടെ ആഘാതത്തില്‍ തകര്‍ന്ന ട്രെയിനിന്റെ ബോഗികള്‍ വെട്ടിപ്പൊളിച്ചും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Update: 2019-07-12 07:45 GMT

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ലാഹോര്‍ ഈസ്‌റ്റേണ്‍ സിറ്റിയില്‍നിന്നു വരികയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തില്‍ തകര്‍ന്ന ട്രെയിനിന്റെ ബോഗികള്‍ വെട്ടിപ്പൊളിച്ചും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 73 പേര്‍ വിവിധ ആശുപത്രികളിലായ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് റെയില്‍വെ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

പാസഞ്ചര്‍ ട്രെയിന്‍ തെറ്റായ പാതയിലേക്ക് വഴിമാറി കയറിയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനില്‍ ട്രെയിന്‍ അപകടങ്ങള്‍ സാധാരണമാണ്. മോശം നടത്തിപ്പും അഴിമതിയും പുതിയ നിക്ഷേപങ്ങള്‍ വരാത്തതു മൂലവും ദശകങ്ങളായി പാകിസ്താനിലെ റെയില്‍വെ വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്.

Tags:    

Similar News