ഇന്ത്യയിലെ മുസ്‍ലിംകളുടെ അവസ്ഥയില്‍ ഉത്കണ്ഠയുണ്ടെന്ന് യു.എസ്
ചെറുപ്പകാലത്ത് ഗാന്ധിജിയെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ച ശേഷം താന്‍ മഹാത്മ ഗാന്ധിയുടെ ആരാധികയായി തീര്‍ന്നെന്നും പെലോസി പറഞ്ഞു.
ഇന്ത്യയിലെ മുസ്‍ലിംകളുടെ അവസ്ഥയില്‍ യു.എസ് കോണ്‍ഗ്രസിന് ഉത്കണ്ഠയുണ്ടെന്ന് യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി. വാഷിങ്ടണില്‍ യു.എസ്.ഐ.എസ്.പി.എഫ് അധ്യക്ഷന്‍ ജോണ്‍ ചേംബേഴ്സുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് നാന്‍സിയുടെ പരാമര്‍ശം.
''യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തി(2016)ലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയില്‍ മുസ്‍ലിംകളോടുള്ള ഇടപെടലില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ അന്നും ഇന്നും പരാമര്‍ശിക്കേണ്ടതുണ്ട്.''- പെലോസി പറഞ്ഞു. ഇന്ത്യ - യു.എസ് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രസംഗത്തിനൊടുവില്‍ മോദിയെ പെലോസി പ്രശംസിക്കുകയും ചെയ്തു.
മോദിയിലെ പ്രാസംഗികനെയാണ് പെലോസി പ്രശംസിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പം ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് മോദിയുടെ പ്രസംഗം താന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മികവുറ്റതില്‍ ഒന്നായിരുന്നുവെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. ചെറുപ്പകാലത്ത് ഗാന്ധിജിയെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ച ശേഷം താന്‍ മഹാത്മ ഗാന്ധിയുടെ ആരാധികയായി തീര്‍ന്നെന്നും പെലോസി പറഞ്ഞു.