എസ് 400ന്റെ നിര്‍മാണത്തില്‍ റഷ്യയുമായി സഹകരിക്കുമെന്ന് ഉര്‍ദുഗാന്‍

എസ്-400 ഇറക്കുമതി ചെയ്യരുതെന്ന അമേരിക്കയുടെ വിലക്ക് ലംഘിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പുതിയ പ്രഖ്യാപനം

Update: 2019-07-16 02:59 GMT

മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നിര്‍മാണത്തില്‍ റഷ്യയുമായി സഹകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. എസ്-400 ഇറക്കുമതി ചെയ്യരുതെന്ന അമേരിക്കയുടെ വിലക്ക് ലംഘിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പുതിയ പ്രഖ്യാപനം.

റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ഇറക്കുമതി ചെയ്യരുതെന്ന് അമേരിക്ക നേരത്തെ തുര്‍ക്കിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് വകവെക്കാതെ തുര്‍ക്കി എസ് 400 രാജ്യത്തെത്തിച്ചു. ഇതിനു പിന്നാലെയാണ് എസ് 400 നിര്‍മാമണത്തിന് റഷ്യയുമായി സഹകരിക്കുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനം. ഞങ്ങള്‍ എസ് 400 വാങ്ങരുതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എസ് 400ന്റെ ആദ്യ ബാച്ച് രാജ്യത്തെത്തിക്കഴിഞ്ഞു. 2020ഓടെ എസ് 400നുമായി ബന്ധപ്പെട്ട് റഷ്യുയുമായുള്ള കരാര്‍ പൂര്‍ണമായി നടപ്പാക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

Advertising
Advertising

റഷ്യയുമായി ആയുധ കരാര്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തിനെതിരെ നടപടിയുണ്ടാകുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ പ്രഖ്യാപനം. അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങൾ നൽകാമെന്ന ഓഫറുകളെ മറികടാന്നാണ് തുർക്കി റഷ്യയിൽ നിന്ന് എസ്-400 വാങ്ങാൻ തീരുമാനിച്ചത്.

റഷ്യയിൽ നിന്നു എസ്-400 വാങ്ങിയാൽ തുടർന്നു അത്യാധുനിക പോർവിമാനമായ എഫ്-35 നൽകില്ലെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്.അമേരിക്ക തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്-35 പോർവിമാനങ്ങൾ വരെ എസ്-400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും.

Tags:    

Similar News