വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച ട്രംപ് കൂടുതല്‍ പ്രതിരോധത്തില്‍
വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ് കൂടുതല്‍ പ്രതിരോധത്തില്‍. 2020ല്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മധ്യ കിഴക്കന്‍ ഉള്‍നാടുകളിലെ പിന്തുണ ട്രംപിന് നിര്‍ണ്ണായകമാകും. യു.എസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ പെന്‍സില്‍വാനിയ, ഒഹിയോ ഉള്‍പ്പെടെ നാല് ഇടങ്ങളിലെ റിപ്പബ്ലിക്കന്‍മാര്‍ ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി വന്ന നാല് പ്രദേശങ്ങളാണ് 2020ല്‍ നിര്‍ണ്ണായകമാവുക.
വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ പ്രകോപനപരമായ പരാമർശങ്ങളെ അപലപിച്ച് യു.എസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയിരുന്നു. പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ ഔദ്യോഗികമായി ശാസിച്ച ഈ നടപടി സഭയിലെ 240 അംഗങ്ങളില്‍ 187 പേരും അനുകൂലിച്ചു. ഇതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഡെമോക്രാറ്റുകളെ സഭയില്‍ പിന്തുണച്ചിരുന്നു.
വിസ്കോന്‍സിന്‍, ഒഹിയോ, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നീ മധ്യ കിഴക്കന്‍ ഇടങ്ങളിലെ നാല് റിപ്പബ്ലിക്കന്‍മാരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നത്. വംശീയ അധിക്ഷേപം നടത്തിയ ട്രംപിന് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളിലെ പിന്തുണ നേടുകയെന്നത് എളുപ്പമായിരിക്കില്ല. യു.എസ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപ് തുടരെത്തുടരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തിരുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരായ നാല് പേര്‍ക്കും രാജ്യത്ത് സന്തോഷമില്ലെങ്കില്‍ വിട്ട് പോകണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്രംപിന്റെ വംശീയ അധിക്ഷേപത്തിനെതിരെ ലോകരാജ്യങ്ങളും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.